കോഴിക്കോട്: പേരാമ്പ്രയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പേരാമ്പ്ര സ്വദേശിയായ അലിക്കെതിരെ കുടുംബം പരാതി നൽകി. സി പി സൂപ്പി, ഹമീദ് എന്നിവർക്കാണ് പരിക്കേറ്റത്. ഹമീദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അലി വീട്ടിലെത്തി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
Content Highlights: In Perambra, a young man stabbed and injured his father in law and brother in law