ആടിക്കൊണ്ടിരിക്കെ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണു; യുവാവിന്‍റെ തലയ്ക്ക് പരിക്ക്

വാണിമേൽ പാലത്തിന് സമീപം പുതുതായി ഒരുക്കിയ പാർക്കിലെ ഇരുമ്പ് ഊഞ്ഞാലാണ് പൊട്ടി വീണത്

കോഴിക്കോട്: പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് പരിക്ക്. കോളിപ്പാറ താനമഠത്തിൽ അഖിലേഷിനാണ് പരിക്കേറ്റത്. വാണിമേൽ പാലത്തിന് സമീപത്ത് പുതുതായി നിർമ്മിച്ച പാർക്കിലെ ഇരുമ്പ് ഊഞ്ഞാലാണ് പൊട്ടി വീണത്. യുവാവിന്റെ തലയ്ക്ക് 10 തുന്നലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി പരിക്കുമുണ്ട് . ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ ഇരുമ്പിൽ തീർത്ത ഊഞ്ഞാൽ മേൽക്കൂരയ്‌ക്കൊപ്പം തകർന്നുവീഴുകയായിരുന്നു.

Content Highlights:‌ man was injured when a swing at a park near Vanimal Bridge broke and fell

To advertise here,contact us