കോഴിക്കോട് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്

കോഴിക്കോട്: മുണ്ടിക്കല്‍താഴത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്. കുന്ദമംഗലം സ്വദേശി സതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് സ്വദേശി ശിവ് ശങ്കര്‍ എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് കുറ്റിക്കാട്ടൂരിൽ ശിവ് ശങ്കർ താമസിക്കുന്ന വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight; Fatal collision between motorcycle and Innova car claims two lives in Kozhikode

To advertise here,contact us