കോഴിക്കോട്: കോഴിക്കോട് മൂന്നാലിങ്കലില് മകനെ കുത്തി പിതാവ്. പിതാവ് അബൂബക്കര് സിദ്ദീഖ് പകന് യാസിന് അറഫാത്തിനെ കുത്തിപ്പരിക്കേല്പ്പിച്ചു. അബൂബക്കര് സിദ്ദിഖിനെയും മറ്റൊരു മകന് മുഹമ്മദ് ജാബിറിനെയും പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്.
അറഫാത്തിന്റെ പരുക്ക് ഗുരുതരമല്ല. മകന് ആക്രമിക്കാന് എത്തിയപ്പോള് കുത്തിയതാണെന്നാണ് പിതാവിന്റെ മൊഴി. മകന് നിരന്തരം ആക്രമിക്കാന് ശ്രമിക്കുന്നതായി കാണിച്ച് പിതാവ് പൊലീസില് പരാതി നല്കിയിരുന്നു.
Content Highlights: Father attack Son in Kozhikode