കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണി(65)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തിൽ മണ്ണ് കിളക്കുന്നതിനിടെയായിരുന്നു അണലിയുടെ കടിയേറ്റത്.
സഹതൊഴിലാളികൾ ആദ്യം പ്രദേശത്തെ വിഷവൈദ്യനെ കാണിക്കുകയും പിന്നീട് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സകൾക്കു ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാത്രിയിൽ മരിച്ചു. ഭർത്താവ്: ചാത്തു. മക്കൾ: ബിജു, ബിനു, ബിജില. മരുമക്കൾ: ബിന്ധിക, സജേഷ്(മൊയിലോത്തറ). സഹോദരങ്ങൾ: മാതു, ജാനു, റീജ, ചന്ദ്രി, അശോകൻ, ചന്ദ്രൻ, ബാലൻ.
Content Highlights: Woman dies after being treated for snakebite in kozhikode