കോഴിക്കോട്: കുന്ദമംഗലം പതിമംഗലം പ്രദേശത്തെ വീടുകളില് നടന്ന കവര്ച്ചയില് പണവും സ്വര്ണവും നഷ്ടമായി. 1,90,000 രൂപയും സ്വര്ണവുമാണ് പ്രദേശത്തെ വീടുകളില് നിന്ന് നഷ്ടമായത്. ചുലാംവയല് അമ്പലപ്പറമ്പില് സത്താറിന്റെ വീട്ടിലും അയല് വീടായ ഉമ്മറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. കൂടാതെ ഇവരുടെ വീടിടുത്തുള്ള മറ്റൊരു വീട്ടില് മോഷണശ്രമവും നടന്നു. ഇന്നലെ അര്ധരാത്രിയോടെയായിരുന്നു സംഭവം.
ഗള്ഫില് ജോലിയുള്ള സത്താറിന്റെ വീടിന്റെ പിറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. വീടിനകത്ത് കുടുംബാംഗങ്ങള് ഉണ്ടായിരുന്നെങ്കിലും ആരുമറിയാതെ മോഷണം നടത്താന് പ്രതിക്ക് കഴിഞ്ഞു. വീട്ടുകാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് കുന്നമംഗലം പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചെങ്കിലും മുഖംമൂടി ധരിച്ചെത്തിയ പ്രതിയെ കണ്ടെത്താനായില്ല.
Content Highlight; Robbery in two houses; gold worth nearly ₹2 lakh stolen