കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും നിര്ബന്ധിച്ച് ഗര്ഭം അലസിപ്പിക്കുകയും ചെയ്ത ശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പ്രതി പുതിയാറമ്പത്ത് വീട്ടില് സുബീഷിനെ കോഴിക്കോട് മെഡിക്കല് കോളേജ് പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോട്ടൂളി സ്വദേശിയായ സുബീഷ് 2018 മുതല് പുതിയറ സ്വദേശിയായ പരാതികാരിയായ യുവതിയുമായി സൗഹൃദത്തിലായിരുന്നു. തുടര്ന്ന്, പല സ്ഥലങ്ങളിലായി യുവതിയെ എത്തിച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു.
ഗര്ഭിണിയായ യുവതിയെ നിര്ബന്ധിച്ച് ഗര്ഭം അലസിപ്പിക്കുകയും പൊതുസ്ഥലത്ത് വച്ച് ജാതി പേര് വിളിച്ച് പ്രതി അധിക്ഷേപിക്കുകയായിരുന്നു. ശേഷം, വിവാഹത്തില് നിന്നും പിന്മാറി. ഇതേ തുടര്ന്ന് യുവതി പരാതി നല്കുകയായിരുന്നു. പരാതിയില് കേസെടുത്ത പൊലിസ് അന്വേഷണത്തിനിടയിലാണ് സുബീഷിനെ കസ്റ്റെടുത്തിയിലെടുത്തത്.
പ്രതി 2023 ജൂലൈയില് കോഴിക്കോട് സ്വകാര്യ ആശുപത്രിയ്ക്കടുത്തുള്ള ലോഡ്ജിലും സെപ്റ്റംബറില് കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റില് കോഴിക്കോട് ബീച്ചിലുള്ള ലോഡ്ജിലും എത്തിച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് സുബീഷിനെതിരെയുള്ള കേസ്.