ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വയോധികന്‍ മരിച്ചു

പ്രദേശവാസി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വയോധികന്‍ മരിച്ചു. വാഴയൂര്‍ സ്വദേശി സാമുവല്‍ ആണ് മരിച്ചത്. വൈകീട്ടോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട പ്രദേശവാസി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Elderly man dies after jumping from Farokh Bridge into river kozhikkode

To advertise here,contact us