കോഴിക്കോട്: കുറ്റ്യാടിയില് ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടില് മണിയൂര് സ്വദേശികളായ ഹിരണ്-ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങള് ഉണ്ടായിരുന്ന കുഞ്ഞിന് ഇന്നലെ രാത്രി വീട്ടില് വച്ച് മരുന്ന് നല്കിയിരുന്നു.
പിന്നാലെ ശ്വാസ തടസ്സം നേരിടുകയും ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. എന്നാല് ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. സംഭവത്തില് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Content Highlights: Nine month old baby died at Calicut case against parents