കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ്റ (34) കൈയിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 843 ഗ്രാം സ്വർണമാണ് പൊലീസ് പിടികൂടിയത്. സോക്സിനുള്ളിൽ വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കരിപ്പൂർ പൊലീസാണ് സ്വർണം പിടികൂടിയത്.
Content Highlight : Gold smuggled past customs seized at Karipur airport