ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്ത്; എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഒരു വർഷമായി ബെം​ഗളൂരുവിലെ കഫെ ഷോപ്പിൽ ജോലി ചെയ്തുവരികയാണ് ഇയാൾ

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു 81 ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെം​ഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽ നിന്നു വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നയാളാണ് അനസെന്ന് പൊലീസ് പറയുന്നു. ഒരു വർഷമായി ബെം​ഗളൂരുവിലെ കഫെ ഷോപ്പിൽ ജോലി ചെയ്തുവരികയാണ് ഇയാൾ.

Content Highlight : Drug smuggling from Bengaluru to Kerala; Youth arrested with MDMA

To advertise here,contact us