മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില് കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. പശ്ചിമബംഗാള് സ്വദേശി ആരിഫലി ആണ് മരിച്ചത്. കൂടെ താമസിക്കുന്ന സഹോദരന് ജോലി കഴിഞ്ഞെത്തിയപ്പോള് ആരിഫലിയെ മരിച്ച നിലയില് കാണുകയായിരുന്നു.
മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മുക്കം തൃക്കുടമണ്ണ ക്ഷേത്ര റോഡിലെ പോസ്റ്റ് ഓഫീസിന് എതിര്വശത്തുള്ള ക്വാര്ട്ടേഴ്സിലാണ് മൃതദേഹം കണ്ടത്.
Content Highlights: Migrant workers Found dead at mukkom kozhikode