നഗ്നചിത്രങ്ങൾ പകര്‍ത്തി പണം തട്ടി; കുന്ദമംഗലത്ത് യുവതികളടക്കം മൂന്ന് പേർ പിടിയിൽ

അഴിഞ്ഞലം സ്വദേശിയായ 44കാരന്റെ പരാതിയിലാണ് പൊലീസ് നടപടി

കുന്ദമംഗലം: നഗ്നനാക്കി ചിത്രങ്ങൾ എടുത്ത് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് കുന്ദമംഗലത്ത് രണ്ട് യുവതികളടക്കം മൂന്ന് പേർ കസ്റ്റഡിയില്‍. അഴിഞ്ഞലം സ്വദേശിയായ 44കാരന്റെ പരാതിയിലാണ് പൊലീസ് നടപടി. മാവേലിക്കര സ്വദേശിനി ഗൗരി നന്ദ, ഹരികുമാർ, തിരൂരങ്ങാടി സ്വദേശികളായ അൻസിന, മുഹമ്മദ് അഫീഫ് എന്നിവരാണ് പ്രതികൾ. ഇതിൽ ഒരാളെ കണ്ടെത്താനുണ്ട്.

പരാതിക്കാരനെ മടവൂർ ഉള്ള വീട്ടിലെത്തിച്ച് നഗ്‌നചിത്രങ്ങൾ എടുത്തശേഷം പണം തട്ടിയെന്നും ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചു നൽകുമെന്ന് പറഞ്ഞ് കൂടുതൽ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ആദ്യം ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയും രണ്ടാംതവണ ഒരു ലക്ഷം രൂപയും ഗൂഗിൾ പേ വഴി തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

Content Highlights: honeytrap case at Kunnamangalam, kozhikode

To advertise here,contact us