കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്.
12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
Content Highlight :Two children drowned in Kozhikode Koduvally Manipuram Cherupuzha