എ എ റഹീം എംപിയുടെ ചിത്രം അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചെന്ന പരാതി; കേസെടുത്തു

'ലൈവ് പുതുപ്പാടി' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ചിത്രം പ്രചരിപ്പിച്ചത്

കോഴിക്കോട്: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീമിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു. ' ലൈവ് പുതുപ്പാടി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ചിത്രം പ്രചരിപ്പിച്ചത്. കോഴിക്കോട് റൂറൽ സൈബർ പൊലീസ് അണ് കേസെടുത്തത്.

ഡിവെെഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി മഹറൂഫ് കോഴിക്കോട് റൂറൽ എസ് പിക്ക് പരാതി നൽകിയിരുന്നു. പുതുപ്പാടി വെസ്റ്റ് കൈതപൊയിൽ സ്വദേശി അബ്ദുൽ നാസറിനെതിരെയാണ് പരാതി. നേരത്തെയും പല നേതാക്കൾക്കെതിരെയും സമാനമായ രീതിയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

Content Highlights: case registered on a complaint of spreading the picture of Rahim in a defamatory manner

To advertise here,contact us