ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിച്ച് പീഡിപ്പിച്ചു; നാല് പേർ പിടിയിൽ

പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്

കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. പേരാമ്പ്രയിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. വടകര സ്വദേശി അഭിഷേക്, കായണ്ണ സ്വദേശി മിഥുന്‍, വേളം സ്വദേശി ആദര്‍ശ്, 17 വയസുകാരന്‍ എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം സ്വദേശിനിയാണ് പെണ്‍കുട്ടി. ഇന്‍സ്റ്റഗ്രാം വഴി പ്രതി ആദര്‍ശ് പെണ്‍കുട്ടിയെ പരിചയപ്പെടുകയും കോഴിക്കോട് എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് മറ്റ് പ്രതികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചത്. കേസിലെ മുഖ്യപ്രതി ആദര്‍ശ് മുന്‍പും പോക്‌സോ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights- Four arrested for sexually assault 17years old girl in kozhikode

To advertise here,contact us