കോഴിക്കോട്: കോഴിക്കോട് വീണ്ടും ലഹരി വേട്ട. 237 ഗ്രാം എംഡിഎംഎ പിടികൂടി. ഡാന്സാഫും ബേപ്പൂര് പൊലീസും ചേര്ന്നായിരുന്നു പരിശോധന. ബെംഗളൂരുവില് നിന്നും കാറില് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ട കല്ലായി സ്വദേശി മുഹമ്മദ് ഫായിസിനായി തിരച്ചില് ഊര്ജിതമാക്കിയിട്ടുണ്ട്. ഓണാഘോഷം ലക്ഷ്യമിട്ടാണ് എംഡിഎംഎ കേരളത്തിലെത്തിച്ചതെന്നാണ് വിവരം.
Content Highlights: Drug trafficking targeting Onam celebrations seized in Kozhikode