കോഴിക്കോട്: കോഴിക്കോട് തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു. കുട്ടികൾ എത്തും മുൻപായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
Content Highlights: School building collapsed after falling coconut tree in Kozhikode