വിദ്യാർത്ഥിക്കുനേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്

വടകര: റോഡിൽ വെച്ച് വിദ്യാർത്ഥിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടകര പാലയാട്ടുനട സ്വദേശി മുഹമ്മദ് അൻസാർ (38) ആണ് പിടിയിലായത്. ട്യൂഷന് പോവുകയായിരുന്ന പതിനാല് വയസുകാരിക്ക് നേരെ ബൈക്കിലെത്തിയ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested for assaulting girl

To advertise here,contact us