സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ സ്വകാര്യ ലാബിൻ്റെ ശുചി മുറിയിൽ ഒളിക്യാമറ; ഉടമയുടെ സഹോദരൻ പിടിയിൽ

അരീക്കര ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് പൊലീസിന്റെ പിടിയിലായത്

കോഴിക്കോട്: സ്വകാര്യ ലാബിൽ ഒളിക്യാമറ വെച്ചയാൾ പിടിയിൽ. കുറ്റ്യാടിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ലാബ് നടത്തിപ്പുകാരനാണ് പിടിയിലായത്. അരീക്കര ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയപ്പോഴാണ് ഒളിക്യാമറ ശ്രദ്ധയിൽപ്പെട്ടത്. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അസ്ലമിന്റെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അസ്ലമിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചു വരികയാണ്. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ മർദിച്ചിരുന്നു. അടികൊണ്ട നിലയിലാണ് ഇയാളെ പൊലീസിന് കൈമാറിയത്.

Content Highlights: Hidden Camera in Private Lab to Capture Private Footage of Employee

To advertise here,contact us