മകന്‍ നല്‍കിയ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങി പൊലീസ്

മുഹമ്മദിന്റെ സഹോദരന്‍ മൃതദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെരിച്ചില്‍ പളളി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയുമായിരുന്നു

കോഴിക്കോട്: പയ്യോളിയില്‍ മകന്‍ നല്‍കിയ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങി പൊലീസ്. ഈളുവയലില്‍ മുഹമ്മദിന്റെ മൃതദേഹമാണ് നാളെ പുറത്തെടുക്കുക. ആര്‍ഡിഒ, ഗവണ്‍മെന്റ് ഡോക്ടര്‍, ഇന്‍സ്‌പെക്ടര്‍ എ കെ സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. മെയ് 26-നാണ് മുഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മദിന്റെ സഹോദരന്‍ മൃതദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെരിച്ചില്‍ പളളി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയുമായിരുന്നു.

മരണത്തിനു പിന്നാലെ മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. മരിച്ച സമയത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. ഇതില്‍ സംശയം തോന്നിയാണ് മകന്‍ പരാതി നല്‍കിയത്. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും വേണ്ടിയാണ് എന്നും ബാക്കി പണം അക്കൗണ്ടിലുണ്ടെന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.

Content Highlights: Police prepare to open father's grave and conduct postmortem based on son's complaint

To advertise here,contact us