ഒരേ ദിശയിൽ വരികയായിരുന്ന രണ്ട് ബസുകൾക്കിടയിൽ പെട്ടു; ഫറോക്കിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മണ്ണൂർ പ്രബോധിനി വായനശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം

കോഴിക്കോട്: ഫറോക്കിൽ ബസുകൾക്കിടയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബു (44)ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മണ്ണൂർ പ്രബോധിനി വായനശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഫറോക് മണ്ണൂരിൽ ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽ ബൈക്ക് പെടുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Content Highlights: man diesd in accident at feroke

To advertise here,contact us