വടകരയിൽ ബിജെപി-കോൺഗ്രസ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകർക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹർത്താൽ

വായനശാലയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

കോഴിക്കോട്: വടകര പുതുപ്പണത്ത് ബിജെപി-കോൺഗ്രസ് ആക്രമണത്തിൽ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പുതുപ്പണത്ത് ഹ‍ർത്താൽ. പുതുപ്പണം വെളുത്ത മല വായനശാലയുമായി ബന്ധപ്പെട്ട് വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെഎം ഹരിദാസൻ, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പാർട്ടി പ്രവർത്തകൻ ബിബേഷ് എന്നിവർക്കാണ് ആക്രമണത്തിൽ കുത്തേറ്റത്.

പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷം ഉണ്ടായ സ്ഥലത്ത് നിലവിൽ പൊലീസ് കാവൽ ഏ‍ർപ്പെടുത്തിയിരിക്കുകയാണ്.

Content Highlights: Hartal today in Puthuppanam

To advertise here,contact us