മദ്യപിച്ചുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയില്‍

കൊല്ലം സ്വദേശി സോളമനാണ് ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുള്ള ത്രീ സ്റ്റാര്‍ ലോഡ്ജില്‍ കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ടത്

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയില്‍ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിപടിയില്‍. കൊല്ലം വാടിക്കല്‍ മുദാക്കര ജോസാണ് പിടിയിലായത്. കൊല്ലം സ്വദേശി സോളമനാണ് ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുള്ള ത്രീ സ്റ്റാര്‍ ലോഡ്ജില്‍ കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ടത്.

സോളമനുമായി മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതി വിവിധ സ്ഥലങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു. പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ എത്തിയ പ്രതി വസ്ത്രം മാറി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴിയിലാണ് പൊലീസിന്റെ പിടിയിലാകുന്നത്.

content highlights:Suspect arrested for slitting fisherman's throat over drunken argument

To advertise here,contact us