ദേശീയപാതയിലെ പാലത്തിനിടയിലെ വിടവില്‍ കുടുങ്ങി സ്‌കൂട്ടര്‍യാത്രക്കാരന്‍; രക്ഷയായത് ഫയര്‍ഫോഴ്‌സ്

പരിക്കേറ്റ യാത്രക്കാരനെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പിയില്‍ ദേശീയപാതയിലെ പാലത്തിനിടയിലെ വിടവില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത പാലത്തിലാണ് അപകടമുണ്ടായത്.

പാലത്തിലെ വിടവില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രക്കാരനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ യാത്രക്കാരനെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

content highlights: Scooter rider gets stuck in gap between bridge on NH; Fire Force rescues him

To advertise here,contact us