കോഴിക്കോട്: കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 78 ഗ്രാം എംഡിഎംഎയുമായി പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇക്ബാൽ, അഴിഞ്ഞിലം സ്വദേശി മുഹമ്മദ് റാഫി എന്നിവർ പൊലീസിന്റെ പിടിയിലായി.
ഇന്ന് പുലർച്ചെ ആറ് മണിയോട് കൂടിയാണ് കുന്നമംഗലത്ത് വെച്ച് ഇവർ പിടിയിലാകുന്നത്. പ്രതികൾ കുറച്ച് നാളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇവർ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് എംഡിഎംഎ എത്തിച്ച് നഗരത്തിന്റെ പലയിടങ്ങളിലായി വിൽപ്പന നടക്കുകയായിരുന്നു പതിവെന്നാണ് വിവരം.
Content Highlights: Massive drug bust in Kozhikode