കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടി നടന്ന് വരവെ ബസിടിച്ചു; കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം

മലപ്പുറം: മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി ചീരക്കുന്നത് ആലിയാണ് മരിച്ചത്. കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടിയ ശേഷം റോഡിലൂടെ നടന്നു പോകുന്ന സമയത്ത് അമിത വേഗതയിലെത്തിയ സ്വകാര്യ ബസാണ് പിറകിൽ നിന്ന് അലിയെ ഇടിച്ചത്.

രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ ആലിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights:Vazhakad native died tragically after being hit by a bus while walking on the road

To advertise here,contact us