കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിരോധിത ലഹരിയുമായി യുവാവിനെ പിടികൂടി. എളേറ്റിൽ വട്ടോളിയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 20.311 ഗ്രാം മെത്താഫെറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടിയത്.
പാറച്ചാലിൽ മുഹമ്മദ് ഷാഫി (36) ആണ് പിടിയിലായത്. ഇയാളെ എക്സൈസ് ചോദ്യം ചെയ്ത് വരികയാണ്. മെത്താഫെറ്റമിൻ എവിടെ നിന്ന് ലഭിച്ചു, ആര് കൈമാറി എന്നതടക്കം കണ്ടെത്താനാണ് എക്സൈസിന്റെ ശ്രമം.
താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ കെ ഗിരീഷ്, ഷഫീഖ് അലി, മനോജ് പി ജെ, ഡബ്ലു സി ഒ ലത മോൾ, ഡ്രൈവർ പ്രജീഷ് ഒ ടി എന്നിവർ ചേർന്നാണ് പിടികൂടിയത്.
Content highlights : Youth arrested with illegal drugs in Thamarassery, Kozhikode