സ്‌കൂള്‍ വിട്ടു വീട്ടില്‍ എത്താന്‍ വൈകിയതിന് വഴക്ക്; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട്: സ്‌കൂള്‍ വിട്ടു വീട്ടില്‍ എത്താന്‍ വൈകിയതിനു വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ചേവായൂര്‍ വാപോളിതാഴത്ത് താമസിക്കുന്ന, ജെഡിടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന റിന്‍ഷ പര്‍വാന്‍ ആണ് മരിച്ചത്.

ജനുവരി 15 ന് വൈകിട്ട് സ്‌കൂള്‍ വിട്ടു വരാന്‍ നേരം വൈകിയതില്‍ ഉമ്മ വഴക്ക് പറഞ്ഞതില്‍ വിഷമിച്ച് വീടിന്റെ ബെഡ്‌റൂമില്‍ കയറി വാതിലടച്ച് ബെഡ്ഷീറ്റില്‍ കെട്ടി തൂങ്ങുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Content Highlights: The student died at calicut

To advertise here,contact us