മൊഴിയെടുക്കാൻ വിജിലൻസെത്തിയപ്പോൾ സംശയം; വൈദ്യപരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിലെന്ന് തെളിഞ്ഞു

സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ഇയാള്‍ മദ്യലഹരിയിലാണെന്ന് മനസിലാകുന്നത്

കോഴിക്കോട്: വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ പൊലീസെത്തിയപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയില്‍. പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറി രമണന്‍ മദ്യലഹരിയിലിരിക്കവേയാണ് ഡിവൈഎസ്പി കെ കെ ബിജുവടങ്ങുന്ന അന്വേഷണ സംഘം ഓഫീസിലെത്തുന്നത്. കടലുണ്ടി ഗ്രാമപഞ്ചായത്തിലാണ് സംഭവം.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിജിലന്‍സ് സംഘം ഓഫീസിലെത്തുന്നത്. സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ഇയാള്‍ മദ്യലഹരിയിലാണെന്ന് മനസിലാകുന്നത്. പിന്നാലെ സംഭവം ഉത്തര മേഖല വിജിലന്‍സ് റേഞ്ച് എസ്പി പി എം പ്രദീപിനെ അറിയിച്ചു. എസ്പി ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിനോട് രമണന്റെ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

Also Read:

Kerala
പകുതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്ത് 300 കോടിയിലധികം രൂപയുടെ തട്ടിപ്പ്; ഇരയായത് 1,200 സ്ത്രീകൾ

തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ചതായി തെളിയുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്ന് ബിജു അറിയിച്ചു.

Content Highlights: When vigillance officers come Panchayath secretary in drunk

To advertise here,contact us