മരുന്ന് ക്ഷാമത്തിന് താൽക്കാലിക പരിഹാരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ അൻപത് ഇനം മരുന്നുകൾ എത്തിച്ചു

കെ എം സി എലിൽ നിന്ന് അൻപത് ഇനം മരുന്നുകൾ മെഡിക്കൽ കോളേജിൽ എത്തിച്ചു

കോഴിക്കോട്:  മരുന്ന് ക്ഷാമം രൂക്ഷമായിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ താൽക്കാലിക പരിഹാരം. കെ എം സി എലിൽ നിന്ന് അൻപത് ഇനം മരുന്നുകൾ മെഡിക്കൽ കോളേജിൽ എത്തിച്ചു. മരുന്നുകൾ കാരുണ്യ വഴി വിതരണം ചെയ്യും. രണ്ട് ദിവസത്തിനകം നൂറിനം മരുന്നുകൾ കൂടി എത്തിക്കുമെന്നാണ് വിവരം. പ്രശ്നത്തിൽ ആരോഗ്യമന്ത്രിയുമായി മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും ചർച്ച നടത്തിയിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് മരുന്ന് ക്ഷാമം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങൾ തകിടം മറിഞ്ഞത്. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ രോഗികളോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. മരുന്ന് ക്ഷാമത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലായിരുന്നു.

Also Read:

Kerala
മാനസിക പീഡനമെന്ന വിദ്യാര്‍ത്ഥിയുടെ പരാതി; കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിക്കെതിരെ നടപടി

 മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. കഴിഞ്ഞ പത്താം തീയതി മുതൽ മരുന്ന് വിതരണം കമ്പനികൾ നിര്‍ത്തിയിരുന്നു. അറുപത് ശതമാനമെങ്കിലും കുടിശ്ശിക നികത്തണം എന്നായിരുന്നു ആവശ്യം. അതേസമയം വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 200 കോടിയോളം രൂപയുടെ സര്‍ക്കാര്‍ വിഹിതം ആശുപത്രിക്ക് ലഭിക്കാനുണ്ട്.

content highlight- Temporary solution to the shortage of medicines, fifty types of medicines were delivered to Kozhikode Medical College

To advertise here,contact us