വടകര അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ; കുഞ്ഞിപ്പളളി ടൗണിൽ ബഹുജന റാലി നടത്തും

വടകര അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. സർവ്വകക്ഷി പ്രതിനിധികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കോഴിക്കോട്: വടകര അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. സർവ്വകക്ഷി പ്രതിനിധികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അഴിയൂർ പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടികളും വ്യാപാര സംഘടനകളും മഹല്ല് കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ദേശീയപാത അതോറിറ്റി കുഞ്ഞിപ്പളളി ടൗണിൽ ​സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ. കുഞ്ഞിപ്പളളി ടൗണിൽ അടിപ്പാത നിർമിക്കണമെന്ന് ഹർത്താൽ അനുകൂലികൾ ആവശ്യപ്പെടും. ഹർത്താലിനോട് അനുബന്ധിച്ച് ടൗണിൽ ബഹുജന റാലി നടത്തും. ഇന്നും പ്രദേശത്ത് പ്രതിഷേധമുണ്ടായിരുന്നു. ദേശീയപാത നിർമ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെ ചേർന്ന യോ​ഗത്തിലാണ് ചൊവ്വാഴ്ച ഹർത്താൽ നടത്താൻ സർവ്വകക്ഷി പ്രതിനിധികൾ തീരുമാനിച്ചത്.

Content Highlights: Hartal in Vadakara Azhiyoor Panchayath Tomorrow

To advertise here,contact us