കോഴിക്കോട്: കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രി സിഡിഎസില്‍ സാമ്പത്തിക ക്രമക്കേട്. ജില്ലാ മിഷന് നടത്തിയ ഓഡിറ്റിലാണ് 33 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ സിഡിഎസ് അക്കൗണ്ടന്റായ ജിതിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്നു ജിതിന്.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്കിയ വായ്പകളുടെ തിരിച്ചടവായി വന്ന തുക ബാങ്കില്‍ അടയ്ക്കാതെ വീഴ്ച്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് കുടുംബശ്രി അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. സിഡിഎസിനെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ സാമ്പത്തിക ക്രമക്കേട് പരാതി ഉയര്‍ന്നിരുന്നെങ്കിലും ഓഡിറ്റ് നടത്തിയ ശേഷം മാത്രമെ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലായിരുന്നു അധികൃതര്‍.
ക്രമക്കേടിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ രാജിവെച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Economic Fraud in Kudumbasree CDS case against dyfi worker