പാലാ: ഭര്‍ത്താവിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന് ജോസഫിന്റെ (കുര്യച്ചന് 73) സംസ്കാര ശുശ്രൂഷകള്‍ നടക്കവെ കുഴഞ്ഞുവീണ ഭാര്യ ഷേര്‍ളി (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഷേര്‍ളിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുര്യന് ജോസഫ് മരിച്ചത്. ഇന്നലെയായിരുന്നു വീട്ടില്‍ വെച്ച് സംസ്കാര ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നതിനിടെ ഷേര്‍ളി കുഴഞ്ഞുവീഴുകയായിരുന്നു. ഷേര്‍ളിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് പാലാ പുത്തന്‍പള്ളിയില്‍ നടക്കും. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവന് ഉപദേശക സമിതി അംഗവുമായിരുന്നു കുര്യന്.
Content Highlights: A woman died after collapsing shortly after giving her husband a final kiss during his farewell, in a heartbreaking incident.