അമ്മയുടെ മാല മോഷ്ടിച്ചു; മകനും സുഹൃത്തും പിടിയിൽ

വീട്ടമ്മയുടെ രണ്ടു പവന്‍ തൂക്കമുള്ള താലിമാലയാണ് കടം വീട്ടുന്നതിനായി മകന്‍ പൊട്ടിച്ചെടുത്തത്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അമ്മയുടെ സ്വര്‍ണ്ണമാലപ്പൊട്ടിച്ച കേസില്‍ മകനെയും മാല വില്‍ക്കാന്‍ സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകന്‍ ടോജന്‍ കുര്യന്‍(26) അരുവിത്തറ ചേലപീരുപറമ്പില്‍ മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് (41) എന്നിവരാണ് പൊലീസ് പിടിയിലായത്. വീട്ടമ്മയുടെ രണ്ടു പവന്‍ തൂക്കമുള്ള താലിമാലയാണ് കടം വീട്ടുന്നതിനായി മകന്‍ പൊട്ടിച്ചെടുത്തത്.

ഓഗസ്റ്റ് 12 ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അമ്മയുടെ കഴുത്തില്‍ കിടന്നിരുന്ന മാല മകന്‍ വീട്ടിനകത്തുവെച്ച് പൊട്ടിച്ച് ഓടുകയായിരുന്നു. പൊട്ടിച്ച മാല അല്‍ത്താഫിന്റെ സഹായത്തോടെ ഈരാറ്റു പേട്ടയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയും പണം വാങ്ങുകയുമായിരുന്നു.

പണയം വെച്ചുകിട്ടിയ പണം ഉപയോഗിച്ച് പ്രതി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി. ബാക്കി തുക കടം വീട്ടാനും സുഹൃത്തുക്കളുമായി മദ്യപിക്കാനും ചെലവാക്കി. മുന്‍പും ടോജന്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുകൊണ്ട് പോയി വിറ്റിട്ടുണ്ട്. മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് നിരവധി മോഷണക്കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Content Highlight : Mother's necklace stolen; son and friend arrested

To advertise here,contact us