സഞ്ജു കപ്പുയര്‍ത്തി;കോട്ടയത്തെ കട്ട ഫാനായ കടയുടമ ജീവനക്കാര്‍ക്ക് നല്‍കിയത് 2000 വീതം

ഒന്നും രണ്ടുമല്ല, 63പേര്‍ക്കാണ് ഇത്തരത്തില്‍ 2000രൂപ ലഭിച്ചത്

കോട്ടയം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായി മാറി മലയാളി താരം സഞ്ജു സാംസണ്‍ കിടിലന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ കോട്ടയം പാമ്പാടിയിലെ ഫിയാ ഗാര്‍മെന്റ്‌സ് തൊഴിലാളികള്‍ ഡബിള്‍ ഹാപ്പിയാണ്. കടയുടമ നിതിന്‍ ബാബു സഞ്ജു ഫാനായതിനാല്‍ താരത്തിന്റെ ടി20 ലോകകപ്പിലെ ഓരോ പെര്‍ഫോമെന്‍സിനും തൊഴിലാളികള്‍ക്ക് ചെറിയൊരു തുക സമ്മാനം നല്‍കിയാണ് അദ്ദേഹം അഘോഷമാക്കിയത്.

ലോകകപ്പ് ഫൈനലില്‍ സഞ്ജുവിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ 2000രൂപയാണ് കടയുടമ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. ഒന്നും രണ്ടുമല്ല, 63പേര്‍ക്കാണ് ഇത്തരത്തില്‍ 2000രൂപ ലഭിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സഞ്ജു പ്ലെയര്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്തതോടെ ജീവനക്കാര്‍ക്ക് കടയുടമ നല്‍കിയത് അഞ്ഞൂറു രൂപയാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ അത് ആയിരമായി ഉയര്‍ന്നു.

ഇനി വരാനിരിക്കുന്ന മത്സരങ്ങളിലും സഞ്ജു കളിക്കളത്തില്‍ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കണമെന്നാണ് ഫിയഗാര്‍മെന്റ്‌സ് ജീവനക്കാരുടെ ആഗ്രഹം.

Content Highlights: A shopkeeper who is a devoted fan of Sanju Samson gifted ₹2000 each to his workers

To advertise here,contact us