കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം

കോട്ടയം: കറുകച്ചാലിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ആശ്രമംപടിയിൽ വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. വാഹനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Content Highlights: One person died and three others were injured after a car overturned into a stream in Kottayam

To advertise here,contact us