പാലാ: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തിയ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഞീഴൂർ പിജിഎസ് കളരിപ്പയറ്റ് സംഘത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. മൂന്ന് വ്യക്തിഗത ചാമ്പ്യൻഷിപ്പും ഗോൾഡ്-29, സിൽവർ - 13, ബ്രോൺസ് - 14 എന്നിവയും ടീം സ്വന്തമാക്കി.
പി ജി ഷാജി ഗുരുക്കളുടെ ശിക്ഷണത്തിൽ 85 കുട്ടികളാണ് പിജിഎസിൽ പഠിക്കുന്നത്. ഞീഴൂരിൻ്റെ മണ്ണിലേക്ക് പല തവണകളായി വിദ്യാർത്ഥികൾ ദേശീയ, സംസ്ഥാന, ജില്ലാ അവാർഡുകൾ എത്തിച്ചിട്ടുണ്ട്.
Content Highlights: Njeezhoor PGS Kalaripayattu team wins overall championship in the District Kalaripayattu Championship