വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു; 20കാരന് ദാരുണാന്ത്യം

ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു

കോട്ടയം: വൈക്കത്ത് മിനി ലോറിയുടെ ടയറില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍(20) ആണ് മരിച്ചത്. പൂത്തോട്ടയിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഇര്‍ഫാന്‍.

ചൊവാഴ്ച രാവിലെ ഒമ്പതിന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടമുണ്ടായത്. കോളേജിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇര്‍ഫാന്‍. ലോറിയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: college student died in bike accident in Vaikom

To advertise here,contact us