കടനാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം; 2600 രൂപയും വഴിപാട് സ്വര്‍ണവും കാണാനില്ല

താഴിന്റെ ഓടാമ്പല്‍ നശിപ്പിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്

കോട്ടയം: കടനാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം. വഴിപാട് കൗണ്ടറിന്റെ കതക് തകര്‍ത്ത് അകത്തു കടന്നാണ് മോഷണം നടത്തിയത്. 2600 രൂപയും വഴിപാട് സ്വര്‍ണവും മോഷ്ടാവ് അപഹരിച്ചു. വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലാണ് കൗണ്ടറിന്റെ ഉള്‍വശം. താഴിന്റെ ഓടാമ്പല്‍ നശിപ്പിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. മേലുകാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlights: Theft at Kadanad Sri Dharmashasta Temple

To advertise here,contact us