കോട്ടയം പാലായില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും

കോട്ടയം: പാലായില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവിലാണ് രണ്ടു പേര്‍ മുങ്ങി മരിച്ചത്. കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി വെട്ടിക്കല്‍ ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Content Highlights: Two people drowned in Pala Kottayam

To advertise here,contact us