കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിപ്പരിക്കേല്പ്പിച്ചു. പുഞ്ചവയലിലാണ് സംഭവം. ഇന്ന് രാവിലെ 11.50 ഓടെയാണ് സംഭവം നടന്നത്. പുഞ്ചവയല് ചേരുതോട്ടില് ബീന (65), മകള് സൗമ്യ എന്നിവര്ക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭര്ത്താവ് പ്രദീപാണ് ആക്രമിച്ചത്. ഇതിന് പിന്നാലെ ഇയാള് ഓടിരക്ഷപ്പെട്ടു.
ഏറെ നാളുകളായി സൗമ്യയും പ്രദീപും വേര്പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ബീനയും സൗമ്യയും താമസിക്കുന്ന വാടകവീട്ടില് എത്തിയ പ്രദീപ് ഇരുവരേയും വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള് എത്തിയതോടെ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബീനയെയും സൗമ്യയെയും സമീപവാസികളാണ് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Content HIghlights- Man attacked wife and mother in law in Mundakkayam, Kottayam