കോട്ടയം: പിതാവ് ഓടിച്ച പിക്അപ് വാന് പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു. അയര്ക്കുന്നം കോയിത്തുരുത്തില് നിബിന് ദാസ്, മെരിയ ജോസ് എന്നിവരുടെ ഏക മകള് ദേവപ്രിയയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുവെച്ചായിരുന്നു അപകടം നടന്നത്. വാന് പിന്നോട്ടെടുത്തപ്പോള് കുട്ടി അടിയില്പ്പെടുകയായിരുന്നു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്നതിനിടെ ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്.
Content Highlights: A one and a half year old girl who was undergoing treatment has died