കോട്ടയം: പാലായിൽ വായോധിക ബസ് തട്ടി മരിച്ചു. കൂത്താട്ടുകുളം സ്വദേശിനി ചിന്നമ്മ (72) യാണ് മരിച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. സ്റ്റാൻഡിലൂടെ നടക്കുന്നതിനിടെ ബസ് തട്ടി വീണ ചിന്നമ്മയുടെ ദേഹത്തുകൂടി ബസ് കയറയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Content Highlights- Elderly woman dies tragically after being hit by bus while walking through stand