കോട്ടയം: കൂത്താട്ടുകുളം - പാലാ റോഡിൽ താമരക്കാട്ടിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾ മരിച്ചു. ലോട്ടറി വിൽപ്പനക്കാരനായമൂവാറ്റുപുഴ പണ്ടപ്പിള്ളി സ്വദേശി മാത്യു (66) ആണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.
അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. താമരക്കാട് പെരുമാലിക്കരയിൽ ബാലചന്ദ്രൻ (53), താമരക്കാട് തെക്കേകുറ്റ് ടോമി (55) എന്നിവർക്ക് സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം. മരിച്ച മാത്യുവിന്റെ ബൈക്കും കാർ ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Content Highlight: An accident in Koothatkulam due to an out of control car; Tragic end for the lottery seller