ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചു; കോട്ടയം പരുത്തുംപാറയില്‍ 19കാരന് മര്‍ദനം

കാര്‍ യാത്രക്കാരനാണ് 19കാരനെ ക്രൂരമായി മര്‍ദിച്ചത്

കോട്ടയം: പരുത്തുംപാറയിൽ 19കാരന് നേരെ ക്രൂര മർദനം. ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടർന്നാണ് മർദനം. കാര്‍ യാത്രക്കാരനാണ് 19കാരനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ കട്ടപ്പന സ്വദേശി ആഷിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചിങ്ങവനം പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Content Highlights: Car driver beaten youth in Kottayam

To advertise here,contact us