വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തല്‍; രഹസ്യവിവരത്തെ തുടർന്ന് പരിശോധന, യുവാവ് അറസ്റ്റിൽ

വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. വൈക്കത്തും സമീപ്രദേശങ്ങളിലും കഞ്ചാവിൻ്റേയും മയക്കുമരുന്നിൻ്റേയും ഉപയോ​ഗം കൂടുതാലണെന്ന് എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ പറഞ്ഞു. അതുകൊണ്ട് തന്നെ അന്വേഷണം വ്യാപകമാക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

To advertise here,contact us