ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടു; പിന്നാലെ പിടിയിലായി, കസ്റ്റഡിയിൽ നിന്ന് ചാടിയ പ്രതി കുടുങ്ങി

വൈദ്യപരിശോധനയ്ക്കിടെ ഇന്നലെയാണ് കായംകുളം സ്വദേശി നിസാം പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്

കൊല്ലം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ പ്രതി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതിനു പിന്നാലെ പിടിയിലായി. കായംകുളത്ത് നിന്ന് മുങ്ങിയ പ്രതിയെ പിടികൂടിയത് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. വൈദ്യപരിശോധനയ്ക്കിടെ ഇന്നലെയാണ് കായംകുളം സ്വദേശി നിസാം പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. കൊല്ലം - വിശാഖപട്ടണം ട്രെയിനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ് പ്രതിയാണ് നിസാം.

Content Highlights: A bike theft accused who escaped police custody in Kayamkulam was arrested at Palakkad railway station after reportedly posting an Instagram story. Nizam was caught aboard the Kollam–Visakhapatnam train

To advertise here,contact us