കൊല്ലം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം കൊല്ലത്ത് പിടിയില്‍. കൊല്ലം സ്വദേശികളായ മാഹിന്‍, മുഹമ്മദ് താരിഖ് എന്നിവരാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
കൊല്ലം ഉളിയന് കോവിലിലെ ലോഡ്ജില്‍ വെച്ച് സംഘം മോഷണത്തിനായി പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്ത് പൊലീസ് എത്തുന്നത്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സമാന കേസുകളില്‍ മുന്‍പും ഇവര്‍ പ്രതികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Content Highlight : Chain snatching incidents in different parts of Kerala, A gang arrested in Kollam