ചാത്തന്നൂര്‍: ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ. പതിനഞ്ച് കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് പരിപാടിക്കെത്തിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേഡ്ന്റെ പ്രതിഷേധം. മന്ത്രിയും മേയറുമടക്കം പങ്കെടുക്കുന്ന പരിപാടിക്കായാണ് സെക്രട്ടറി വാഹനം വിട്ടുകൊടുക്കാതിരുന്നത്.
അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനായി പഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത്സെക്രട്ടറി വാഹനം നല്‍കരുതെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കി. ഔദ്യോഗിക പരിപാടിയല്ലെന്ന് പറഞ്ഞാണ് വാഹനം നിഷേധിച്ചത്. തുടര്‍ന്നാണ് ആദിച്ചനല്ലൂരില് നിന്നും പരിപാടി നടന്ന പോര്‍ട്ട് കൊല്ലം വരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചത്.
ഏകദേശം അഞ്ഞൂറിലധികം ഗാര്‍ഹിക തൊഴിലാളികള്‍ പങ്കെടുത്ത ദേശീയ തലത്തിലെ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രധാന അതിഥികളില്‍ ഒരാള്‍ ആയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയും കൊല്ലം മേയറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തില്‍ തുടങ്ങിയ ടാര്‍ മിക്സിങ് യൂണിറ്റിനെതിരെ 21
പഞ്ചായത്തംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റായ ജിനോക്കിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇതിനോടുള്ള പ്രതികാര നടപടിയായാണ് സെക്രട്ടറി വാഹനം വിട്ടുകൊടുക്കാതിരുന്നത് എന്നാണ് ആരോപണം. പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിനോട് പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. ചിലര്‍ രേഖാമൂലം വൈസ് പ്രസിഡന്റിനോട് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയെ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങില്‍വെച്ച് ഉറപ്പ് നല്‍കിയതായി പ്രസിഡന്റ് പറഞ്ഞു.
കൊട്ടിയത്തെ ഒറ്റപ്ലാമൂട് പ്രദേശത്തു പ്രവര്‍ത്തനം ആരംഭിച്ച താര് മിക്സിങ് ഫാക്ടറിക്കെതിരെയാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചത്. ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകുന്ന രീതിയില്‍ താര് മിക്സിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്.
Content Highlights: A panchayat president staged a unique protest by cycling 15 km after allegedly being denied the use of an official vehicle by the secretary.